Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hold Back

പാ​ൽ​വി​ല​യി​ൽ പ​റ​ഞ്ഞുപ​റ്റി​ച്ചു; പി​​​​ടി​​​​ച്ചു​​​​നി​​​​ൽ​​​​ക്കാ​​​​നാ​​​​കാ​​​​തെ ക്ഷീ​​​​ര​​​​ക​​​​ർ​​​​ഷ​​​​ക​​​​ർ

കൊ​​​​ച്ചി: കാ​​​​ലി​​​​ക​​​​ളെ പ​​​​രി​​​​പാ​​​​ലി​​​​ക്കാ​​​​ൻ വി​​​​ല​​​​കൊ​​​​ടു​​​​ത്തു വാ​​​​ങ്ങേ​​​​ണ്ട​​​​തി​​​​നെ​​​​ല്ലാം വി​​​​ല ഉ​​​​യ​​​​രു​​​​ക​​​​യും ഉ​​​ത്പാ​​​​ദി​​​​പ്പി​​​​ക്കു​​​​ന്ന പാ​​​​ലി​​​​നു ന്യാ​​​​യ​​​​വി​​​​ല കി​​​​ട്ടാ​​​​തി​​​​രി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന ഗ​​​​തി​​​​കേ​​​​ടി​​​​ലാ​​​​ണ് സം​​​​സ്ഥാ​​​​ന​​​​ത്തെ ക്ഷീ​​​​ര​​​​ക​​​​ർ​​​​ഷ​​​​ക​​​​ർ. പാ​​​​ൽ​​​​വി​​​​ല വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​മെ​​​​ന്ന് നി​​​​യ​​​​മ​​​​സ​​​​ഭ‍​യ്ക്ക​​​​ക​​​​ത്തും പു​​​​റ​​​​ത്തും പ​​​​ല​​​​വ​​​​ട്ടം പ​​​​റ​​​​ഞ്ഞ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ഉ​​​​റ​​​​പ്പു​​​​ക​​​​ൾ പാ​​​​ഴ്‌വാ​​​​ക്കു​​​​ക​​​​ളാ​​​​യ​​​​തി​​​​ലൂ​​​​ടെ ക്ഷീ​​​​ര​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ ചു​​​​ര​​​​ത്തു​​​​ന്ന​​​​ത് ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ ന​​​​ഷ്‌​​​ട​​​ക്ക​​​​ണ​​​​ക്കു​​​​ക​​​​ൾ മാ​​​​ത്രം.

ക്ഷീ​​​​ര​​​​ക​​​​ർ​​​​ഷ​​​​ക​​​​രി​​​​ൽ​​​നി​​​​ന്നു സം​​​​ഭ​​​​രി​​​​ക്കു​​​​ന്ന പാ​​​​ലി​​​​ന് ന്യാ​​​​യ​​​​മാ​​​​യ വി​​​​ല ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ൻ സം​​​​സ്ഥാ​​​​ന​​​​ത്ത് പാ​​​​ൽ​​​​വി​​​​ല വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​മെ​​​​ന്ന് ക​​​​ഴി​​​​ഞ്ഞ ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു​​​മു​​​​ന്പ് ക്ഷീ​​​​ര​​​​വി​​​​ക​​​​സ​​​​ന മ​​​​ന്ത്രി പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​താ​​​​ണ്. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു​​​​ശേ​​​​ഷം ന​​​​ട​​​​ന്ന മി​​​​ൽ​​​​മ ഫെ​​​​ഡ​​​​റേ​​​​ഷ​​​​ന്‍റെ​​​​യും ബോ​​​​ർ​​​​ഡി​​​​ന്‍റെ​​​​യും യോ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ ലി​​​​റ്റ​​​​റി​​​​ന് നാ​​​​ലു രൂ​​​​പ വി​​​​ല വ​​​​ർ​​​​ധി​​​​പ്പി​​​​ക്കാ​​​​ൻ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. എ​​​​ന്നാ​​​​ൽ വി​​​​ല കൂ​​​​ട്ടു​​​​മെ​​​​ന്നു പ​​​​റ​​​​ഞ്ഞ മ​​​​ന്ത്രി​​​​യും സ​​​​ർ​​​​ക്കാ​​​​രും പി​​​​ന്നീ​​​​ട് അ​​​​തി​​​​ൽ​​​നി​​​​ന്നു പി​​​​ന്മാ​​​​റി. ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലെ തി​​​​രി​​​​ച്ച​​​​ടി ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്താ​​​​ണ് മി​​​​ൽ​​​​മ​​​​യു​​​​ടെ തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ന് അം​​​​ഗീ​​​​കാ​​​​രം ന​​​​ൽ​​​​കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ അ​​​​ന്നു മ​​​​ടി​​​​ച്ച​​​​ത്.

നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു​​​മു​​​​ന്പ് വി​​​​ല കൂ​​​​ട്ടു​​​​മെ​​​​ന്നു പ്ര​​​​തീ​​​​ക്ഷ​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും ഉ​​​​ണ്ടാ​​​​യി​​​​ല്ല. പാ​​​​ൽ​​​​വി​​​​ല വ​​​​ർ​​​​ധ​​​​ന​​​​വ് പ​​​​ഠി​​​​ക്കാ​​​​ൻ നി​​​​യോ​​​​ഗി​​​​ച്ച മൂ​​​​ന്നം​​​​ഗ സ​​​​മി​​​​തി ലി​​​​റ്റ​​​​റി​​​​ന് ആ​​​​റു രൂ​​​​പ​​​​വ​​​​രെ വ​​​​ർ​​​​ധി​​​​പ്പി​​​​ക്കാ​​​​ൻ ശി​​​​പാ​​​​ർ​​​​ശ ചെ​​​​യ്തു മി​​​​ൽ​​​​മ​​​​യ്ക്കു റി​​​​പ്പോ​​​​ർ​​​​ട്ട് ന​​​​ൽ​​​​കി​​​​യ​​​​താ​​​​ണ്.

ജ​​​​നു​​​​വ​​​​രി​​​​യി​​​​ൽ ന​​​​ട​​​​ന്ന മി​​​​ൽ​​​​മ ബോ​​​​ർ​​​​ഡ് യോ​​​​ഗം വി​​​​ല വ​​​​ർ​​​​ധി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള നി​​​​ർ​​​​ദേ​​​​ശം അം​​​​ഗീ​​​​ക​​​​രി​​​​ച്ച​​​​താ​​​​ണ്. മേ​​​​ഖ​​​​ലാ യൂ​​​​ണി​​​​യ​​​​നു​​​​ക​​​​ളു​​​​ടെ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളു​​​​ൾ​​​​പ്പെടെ ഫെ​​​​ഡ​​​​റേ​​​​ഷ​​​​ൻ യോ​​​​ഗ​​​​ത്തി​​​​ൽ ഐ​​​​ക​​​​ക​​​​ണ്ഠേ​​​​്യന​​​​യാ​​​​ണു പാ​​​​ലി​​​​ന്‍റെ വി​​​​ല വ​​​​ർ​​​​ധി​​​​പ്പി​​​​ക്കാ​​​​ൻ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ത്ത​​​​ത്. അ​​​​വി​​​​ടെ​​​​യും സ​​​​ർ​​​​ക്കാ​​​​ർ പ​​​​ച്ച​​​​ക്കൊ​​​​ടി കാ​​​​ട്ടി​​​​യി​​​​ല്ല. മൂ​​​​ന്നു വ​​​​ർ​​​​ഷം മു​​​​ന്പാ​​​​ണ് സം​​​​സ്ഥാ​​​​ന​​​​ത്തു പാ​​​​ൽ​​​​വി​​​​ല അ​​​​വ​​​​സാ​​​​ന​​​​മാ​​​​യി വ​​​​ർ​​​​ധി​​​​പ്പി​​​​ച്ച​​​​ത്. ഉ​​​​ത്പാ​​​​ദ​​​​ന​​​​ച്ചെ​​​​ല​​​​വ് ക്ര​​​​മാ​​​​തീ​​​​ത​​​​മാ​​​​യി വ​​​​ർ​​​​ധി​​​​ച്ച​​​​തി​​​​ലൂ​​​​ടെ പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​യ ക്ഷീ​​​​ര​​​​ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ​​​​യും മി​​​​ൽ​​​​മ​​​​യു​​​​ടെ​​​​യും ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്ന് ശ​​​​ക്ത​​​​മാ​​​​യ ആ​​​​വ​​​​ശ്യ​​​​മു​​​​യ​​​​ർ​​​​ന്നി​​​​ട്ടും സ​​​​ർ​​​​ക്കാ​​​​ർ പാ​​​​ൽ​​​​വി​​​​ല വ​​​​ർ​​​​ധി​​​​പ്പി​​​​ക്കാ​​​​ത്ത സ്ഥി​​​​തി ഇ​​​​താ​​​​ദ്യ​​​​മാ​​​​ണെ​​​​ന്നു ക​​​​ർ​​​​ഷ​​​​ക​​​സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു.

ചെ​​​​ല​​​​വ് 60, വ​​​​ര​​​​വ് 45

ഒ​​​​രു ലി​​​​റ്റ​​​​ർ പാ​​​​ൽ ഉ​​​​ത്പാ​​​​ദി​​​​പ്പി​​​​ക്കാ​​​​ൻ ചെ​​​​റു​​​​കി​​​​ട ക​​​​ർ​​​​ഷ​​​​ക​​​​ന് 55-60 രൂ​​​​പ​​​​വ​​​​രെ ചെ​​​​ല​​​​വ് വ​​​​രു​​​​ന്നു​​​​ണ്ടെ​​​​ന്നാ​​​​ണ് ക്ഷീ​​​​ര​​​​വി​​​​ക​​​​സ​​​​ന വ​​​​കു​​​​പ്പി​​​​ന്‍റെ​​​ത​​​​ന്നെ ക​​​​ണ​​​​ക്ക്. അ​​​​തേ​​​​സ​​​​മ​​​​യം ക്ഷീ​​​​ര​​​​സൊ​​​​സൈ​​​​റ്റി​​​​യി​​​​ൽ ന​​​​ൽ​​​​കു​​​​ന്ന പാ​​​​ലി​​​​ന് ക​​​​ർ​​​​ഷ​​​​ക​​​​നു ല​​​​ഭി​​​​ക്കു​​​​ന്ന​​​​ത് ശ​​​​രാ​​​​ശ​​​​രി 40-45 രൂ​​​​പ. ഉ​​​​ത്പാ​​​​ദ​​​​ന​​​​ച്ചെ​​​​ല​​​​വും വ​​​​രു​​​​മാ​​​​ന​​​​വും ത​​​​മ്മി​​​​ലു​​​​ള്ള അ​​​​ന്ത​​​​രം ആ​​​​രു പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​മെ​​​​ന്ന​​​​താ​​​​ണ് ക്ഷീ​​​​ര​​​​ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ ല​​​​ളി​​​​ത​​​​മാ​​​​യ ചോ​​​​ദ്യം.

തീ​​​​റ്റ​​​​യ്ക്കു തീ​​​​വി​​​​ല

ക​​​​ന്നു​​​​കാ​​​​ലി​​​​ക​​​​ളു​​​​ടെ പ​​​​രി​​​​പാ​​​​ല​​​​ന​​​​ത്തി​​​​നു ചെ​​​​റു​​​​ത​​​​ല്ല ചെ​​​​ല​​​​വ്. പു​​​​ല്ലും വ​​​​യ്ക്കോ​​​​ലും ആ​​​​വ​​​​ശ്യ​​​​ത്തി​​​​നു കി​​​​ട്ടാ​​​​നി​​​​ല്ല. വ​​​​ലി​​​​യ വി​​​​ല ന​​​​ൽ​​​​കി കാ​​​​ലി​​​​ത്തീ​​​​റ്റ വാ​​​​ങ്ങി കൊ​​​​ടു​​​​ക്കു​​​​ന്പോ​​​​ഴാ​​​​ക​​​​ട്ടെ കീ​​​​ശ കാ​​​​ലി​​​​യാ​​​​കു​​​​മെ​​​​ന്ന് ക​​​​ർ​​​​ഷ​​​​ക​​​​ർ.

വി​​​​വി​​​​ധ കാ​​​​ലി​​​​ത്തീ​​​​റ്റ​​​​ക​​​​ളു​​​​ടെ വി​​​​ല ചാ​​​​ക്കി​​​​ന് 1,600 രൂ​​​​പ​​​​യ്ക്കു മു​​​​ക​​​​ളി​​​​ലെ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. പ​​​​രു​​​​ത്തി​​​​പ്പി​​​​ണ്ണാ​​​​ക്ക് കി​​​​ലോ​​​​യ്ക്ക് 40-47 രൂ​​​​പ ന​​​​ൽ​​​​ക​​​​ണം. ഗോ​​​​ത​​​​മ്പു പൊ​​​​ടി​​​​ക്കാ​​​​ക​​​​ട്ടെ 30-35 രൂ​​​​പ​​​​യാ​​​​ണു വി​​​​ല. വൈ​​​ക്കോ​​​​ലി​​​​ന് 35-40 (ഒ​​​​രു തി​​​​രി) രൂ​​​​പ കൊ​​​​ടു​​​​ക്ക​​​​ണം.

ക​​​​റ​​​​വ​​​​ക്കാ​​​​ര​​​​നു​​​​ള്ള കൂ​​​​ലി​​​​യും അ​​​​നു​​​​ബ​​​​ന്ധ ചെ​​​​ല​​​​വു​​​​ക​​​​ളും ചേ​​​​ർ​​​​ത്താ​​​​ൽ കാ​​​​ലി​​​​വ​​​​ള​​​​ർ​​​​ത്ത​​​​ൽ ന​​​​ഷ്‌​​​ട​​​​മാ​​​ണെ​​​​ന്ന് ചെ​​​​റു​​​​കി​​​​ട​​​ക​​​​ർ​​​​ഷ​​​​ക​​​​ർ പ​​​​റ​​​​യു​​​​ന്നു. ഉ​​​​ത്പാ​​​​ദ​​​​ന​​​ച്ചെ​​​​ല​​​​വ് കൂ​​​​ടി​​​​യ​​​​തി​​​​നൊ​​​​പ്പം ഉ​​​​ത്പാ​​​​ദ​​​​നം കു​​​​റ​​​​ഞ്ഞ​​​​തും ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്കു തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​ണ്.

Latest News

Corehub Up